ലൈപ്സിഗ് പരാജയപ്പെട്ടു, ബുണ്ടസ് ലീഗ തുടർച്ചയായ ഒമ്പതാം തവണയും ബയേണ് സ്വന്തം

20210508 205714

ജർമ്മനിയിലെ ലീഗ് കിരീടം ഒരിക്കൽ കൂടെ ബയേൺ മ്യൂണിച്ച് സ്വന്തമാക്കി. ബുണ്ടസ് ലീഗയിൽ ഇന്ന് ഗ്ലാഡ്ബാചിനെ നേരിടുന്ന ബയേൺ മ്യൂണിച്ചിന് ഇന്ന് വിജയിച്ചാൽ കിരീടം അവരുടേതാക്കാം ആയിരുന്നു. എന്നാൽ ആ മത്സരം വരെ കാത്തു നിൽക്കേണ്ടി വന്നില്ല. അതിനു മുമ്പ് തന്നെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലൈപ്സിഗ് പരാജയപ്പെട്ടത് ബയേണിന്റെ കിരീടം വേഗത്തിലാക്കി. ഇന്ന് ഡോർട്മുണ്ടിനോട് ആണ് രണ്ടിനെതിരെ മൂന്ന് ഗോളിന് ലൈപ്സിഗ് പരാജയപ്പെട്ടത്‌.

31 മത്സരങ്ങളിൽ 71 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്ന ബയേണെ മറികടക്കാൻ ഇനി ലൈപ്സിഗിനാവില്ല. ബാക്കിയുള്ള എല്ലാ മത്സരവും ലൈപ്സിഗ് വിജയിച്ചാലും അവർക്ക് 70 പോയിന്റ് മാത്രമെ ആവുകയുള്ളൂ. ബയേണിന്റെ തുടർച്ചയായ ഒമ്പതാം ബുണ്ടസ് ലീഗ കിരീടമാണ് ഇത്. 2012-13 സീസൺ മുതൽ ബയേൺ മാത്രമെ ബുണ്ടസ് ലീഗ നേടിയിട്ടുള്ളൂ. മൊത്തത്തിൽ ബയേണിന്റെ 31ആം ജർമ്മൻ ലീഗ് കിരീടമാണിത്. 9 ലീഗ് കിരീടമുള്ള നുൻബർഗും, 8 ലീഗ് കിരീടം ഉള്ള ഡോർട്മുണ്ടും ആണ് ബയേണ് പിറകിൽ വിദൂരത്തിൽ എങ്കിലും ഉള്ളത്. ക്ലബ് വിടാൻ ഒരുങ്ങുന്ന പരിശീലകൻ ഹാൻസി ഫ്ലിക്കിന് ഇത് ഒരു വർഷത്തിനിടയിലെ ഏഴാം കിരീടവുമാണ്.

Previous articleവലിയ വിജയവുമായി നാപോളി രണ്ടാം സ്ഥാനത്ത്
Next articleസിംബാബ്‍വേയ്ക്ക് തകര്‍ച്ച, നാല് വിക്കറ്റ് നഷ്ടം