ഷാൾക്കെ വീണ്ടും പരിശീലകനെ പുറത്താക്കി

20201218 152630
- Advertisement -

ജർമ്മൻ ക്ലബായ ഷാൾക്കെ അവരുടെ പരിശീലകനെ പുറത്താക്കിയിരിക്കുകയാണ്. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഷാൽക്കെ പരിശീലകനെ പുറത്താക്കുന്നത്. മാനുവൽ ബോം ആണ് പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടത്. ലീഗിൽ അവസാന പത്തു മത്സരങ്ങളിൽ ബോം ആയിരുന്നു ഷാൽക്കെയുടെ പരിശീലകൻ. പക്ഷെ ഒരു മത്സരം പോലും അദ്ദേഹത്തിന് വിജയിക്കാനായില്ല.

ലീഗിൽ ഇപ്പോൾ 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും നാലു പോയിന്റുമായി അവസാന സ്ഥാനത്ത് നിൽക്കുകയാണ് ഷാൾക്കെ. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾക്ക് ശേഷം വാഗ്നറെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയാ‌ണ് ഷാൾക്കെ മാനുവൽ ബോമിനെ എത്തിച്ചത്. അവസാന 28 മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ ഷാൾക്കെ ക്ലബിനായിട്ടില്ല. ക്ലബിന്റെ താൽക്കാലിക പരിശീലകനായി ഷാൾക്കെ ബോർഡ് അംഗമായ ഹുബ് സ്റ്റീവൻസ് നിയമിക്കപ്പെട്ടു.

Advertisement