ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരം ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് ബവേറിയൻ ഓർഡർ ഓഫ് മെറിറ്റ് സമ്മാനിച്ചു. ബവേറിയയ്ക്ക് വേണ്ടി നൽകിയ സേവനങ്ങളെ മാനിച്ചാണ് മുൻ ലോകകപ്പ് ജേതാവായ താരത്തിനെ ആദരിച്ചത്. ബവേറിയയുടെ സ്വന്തം ബയേൺ മ്യൂണിക്കിലൂടെ കളിച്ചു തുടങ്ങിയ ഷ്വെയിൻസ്റ്റൈഗർ പതിമൂന്നു സീസണിൽ ബവേറിയയിൽ തുടർന്നു. 2002 മുതൽ 2015 ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ച ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ 342 മാച്ചുകളിൽ നിന്നായി 68 ഗോളുകൾ നേടി. ബവേറിയന്മാരുടെ കൂടെ ഒട്ടേറെ കിരീടനേട്ടങ്ങൾ അദ്ദേഹം നേടി.
Ein Bayer zu sein, ist ein Lebensgefühl. Wir Bayern haben Freude am Erfolg. Und deshalb freue ich mich, dass ich stellvertretend für alle Bayern Fans diesen Orden entgegen nehmen zu dürfen. pic.twitter.com/NecWUgsJ8X
— Bastian Schweinsteiger (@BSchweinsteiger) August 27, 2018
മൂന്നു വേൾഡ് കപ്പിൽ കളിച്ച ഷ്വെയിൻസ്റ്റൈഗർ 2014ൽ വേൾഡ് കപ്പ് നേടിയ ജർമ്മൻ ടീം അംഗം കൂടിയാണ്. ജർമ്മനിക്കുവേണ്ടി 121 മത്സരങ്ങൾ കളിച്ച ഷ്വെയിൻസ്റ്റൈഗർ 24 ഗോളുകൾ നേടിയിട്ടുണ്ട്. തനിക്ക് ലഭിച്ച ഈ ആദരവ് “ലോകമെമ്പാടുമുള്ള ബയേൺ ആരാധകർക്ക് വേണ്ടി ഏറ്റുവാങ്ങുന്നു ” എന്നാണ് ബവേറിയൻ ഓർഡർ ഓഫ് മെറിറ്റ് ഏറ്റുവാങ്ങിക്കൊണ്ട് സൂപ്പർ താരം പറഞ്ഞത്. നിലവിൽ മേജർ ലീഗ് സോക്കർ ടീമായ ചിക്കാഗോ ഫയറിന്റെ താരമാണ് ഷ്വെയിൻസ്റ്റൈഗർ.