അൽഫോൺസോ ഡേവിസ് രണ്ട് മാസത്തോളം പുറത്ത്

20201025 145711
- Advertisement -

ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്കായ അൽഫോൺസോ ഡേവിസിന് പരിക്ക്. ഇന്നലെ ബുണ്ടസ് ലീഗിൽ നടന്ന ഫ്രാങ്ക്ഫർടിന് എതിരായ മത്സരത്തിലാണ് ഡേവിസിന് പരിക്കേറ്റത്. ആങ്കിൽ ഇഞ്ച്വറിയാണ്. പരിക്ക് സാരമുള്ളത് ആണ് എന്നും കൂടുതൽ കാലം പുറത്തിരിക്കേണ്ടി വരും എന്നുമാണ് റിപ്പോർട്ടുകൾ. രണ്ട് മാസം എങ്കിലും ചുരുങ്ങിയത് ഡേവിസ് പുറത്തിരിക്കും.

കഴിഞ്ഞ സീസണിൽ ബയേണു വേണ്ടി അത്ഭുത പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ യുവതാരത്തിനായിരുന്നു. ബയേണിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും ഡേവിസിന് വലിയ പങ്കുണ്ടായിരുന്നു. ബാഴ്സലോണക്ക് എതിരെ ഡേവിസ് നടത്തിയ പ്രകടനങ്ങൾ ലോക ഫുട്ബോളിലെ എല്ലാവരുടെയും കയ്യടി വാങ്ങിയിരുന്നു.

Advertisement