ആദ്മിർ മെഹ്‌മേദിയെ ലെവർകുസനിൽ നിന്നും സ്വന്തമാക്കി വോൾഫ്സ്ബർഗ്

Jyotish

ബയേർ ലെവർകൂസൻ ഫോർവേഡ് ആദ്മിർ മെഹ്‌മേദിയെ വോൾഫ്സ്ബർഗ് സ്വന്തമാക്കി. ജർമ്മൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെയാണ് വോൾഫ്സ്ബർഗ് ഇത്തരത്തിലൊരു മൂവ് നടത്തിയത്. സ്റ്റാർ സ്ട്രൈക്കെർ മരിയോ ഗോമസ് സ്റ്റട്ട്ഗാർട്ടിലേക്ക് പോയതിനു ശേഷം ഒരു സ്‌ട്രൈക്കർക്കായുള്ള തിരച്ചിലിൽ ആയിരുന്നു വോൾഫ്സ്. സ്വിറ്റ്‌സർലൻഡ് ദേശീയ താരമായ ആദ്മിർ മെഹ്‌മേദി 2013 സീസണിലാണ് ബുണ്ടസ് ലീഗയിൽ എത്തുന്നത്.

2015 ൽ ലെവർ കൂസനിൽ എത്തിയ ആദ്മിർ മെഹ്‌മേദി ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു ഗോളും അസിസ്റ്റും ബയേർ ലെവർ കൂസന് നൽകിയാണ് സീസൺ ആരംഭിച്ചത്. എന്നാൽ ലിയോൺ ബെയ്‌ലിയുടെ തകർപ്പൻ പ്രകടനവും അലറിയോയുടെയും വോളണ്ടിന്റെയും കോമ്പിനേഷനും മെഹ്‌മേദിയെ സൈഡ്ലൈൻ ചെയ്തു. ട്രാൻസ്ഫെറിനായി ചിലവഴിച്ച തുകയെക്കുറിച്ച് വ്യക്തമായ റിപ്പോർട്ടുകൾ ഇല്ലെങ്കിലും 2022 വരെ താരം വോക്‌സവാഗൺ അറീനയിൽ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial