എഫ് സി ഗോവ വിട്ട മാനുവൽ അരാന ഇനി ഡെൽഹി ഡൈനാമോസിൽ

- Advertisement -

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസത്തിൽ ഐ എസ് എല്ലിൽ നാടകീയ മാറ്റം. കഴിഞ്ഞ ദിവസം എഫ് സി ഗോവ റിലീസ് ചെയ്ത മാനുവൽ അറാനയെ ഡെൽഹി ഡൈനാമോസ് സ്വന്തമാക്കിയിരിക്കുകയാണ്. ഗോവയ്ക്കായി ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച അരാന മൂന്നു ഗോളുകളും നേടിയിരുന്നു.

മൊറോക്കൻ താരമായ ഹ്യൂഗോയെ സൈൻ ചെയ്യാൻ വേണ്ടി ആയിരുന്നു അരാനയെ എഫ് സി ഗോവ റിലീസ് ചെയ്തത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്നിയോസ് സമാന രീതിയിൽ എഫ് സി ഗോവയിൽ ചേർന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement