ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി എഫ് സി കൊളോൺ

0
ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി എഫ് സി കൊളോൺ

ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി എഫ് സി കൊളോൺ. ജർമ്മൻ രണ്ടാം ഡിവിഷനിൽ രണ്ടാം സ്ഥാനത്തുള്ള പാദർബോണിനേക്കാൾ എട്ട് പോയന്റ് ലീഡ് നേടിയതാണ് കൊളോണിനെ തിരികെ ബുണ്ടസ് ലീഗയിൽ എത്തിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ നാല് ഗോളിന് ഫാർത്തിനെ പരാജയപ്പെടുത്തിയാണ് കൊളോൺ തിരികെയെത്തിയത്.

രണ്ടാം ഡിവിഷനിലേക്ക് പോയെങ്കിലും റെക്കോർഡ് വരുമാനവും ക്ലബ്ബ് മെമ്പർമാരുടെ എന്നതിൽ വർധനവും കഴിഞ്ഞ വർഷത്തിലുണ്ടായിരുന്നു. യൂറോപ്പ്യൻ യോഗ്യത നേടി കഴിഞ്ഞ സീസണിൽ കളിക്കാനിറങ്ങിയ കൊളോണിന് പിന്നീടെല്ലാം പിഴച്ചിരുന്നു. 17 മത്സരങ്ങൾക്ക് ശേഷമാണ് കൊളോൺ ഒരു മത്സരം ജയിച്ചത് തന്നെ. ജർമ്മനിയിൽ ഏറെ ആരാധകരുള്ള കൊളോണിന്റ തിരിച്ചുവരവ് ബുണ്ടസ് ലീഗയിൽ ആവേശം വർദ്ദിപ്പിക്കും.