ബുണ്ടസ് ലീഗയിൽ അട്ടിമറികൾ തുടർന്ന് ഫ്രെയ്ബർഗ്. ആദ്യ നാലിലുള്ള ബൊറൂസിയ മക്ലബാക്കിനെയാണ് ഫ്രെയ്ബർഗ് എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചത്. മത്സരത്തിൽ വെറും 35 ശതമാനം സമയം മാത്രം പന്ത് കൈവശം വച്ച ഫ്രെയ്ബർഗ് പക്ഷെ മത്സരത്തിന്റെ മറ്റ് മേഖലകളിൽ എതിരാളിക്ക് ഒപ്പം നിന്നു. രണ്ടാം പകുതിയിൽ 58 മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ നിൽസ് പീറ്റേഴ്സൻ ആണ് ഫ്രെയ്ബർഗിന് ആയി വിജയഗോൾ നേടിയത്.
തുടർന്ന് 67 മിനിറ്റിൽ മുന്നേറ്റനിര താരം ആലിസാനെ പ്ലെയ്ക്ക് ചുവപ്പ് കാർഡ് കണ്ടത് ബൊറൂസിയക്ക് വലിയ തിരിച്ചടി ആയി. ഇതോടെ 10 പേരായി തുടങ്ങിയ അവരുടെ തിരിച്ച് വരവ് ഏതാണ്ട് അവസാനിച്ചു. നിലവിൽ തോറ്റു എങ്കിലും നാലാം സ്ഥാനത്ത് ആണ് ബൊറൂസിയ. 29 കളികളിൽ നിന്നു ബൊറൂസിയക്ക് സമാനമായ പോയിന്റുകൾ ഉള്ള ലെവർകുസന് ഇത് ആദ്യ നാലിൽ എത്താനുള്ള വലിയ അവസരം ആണ്. അതേസമയം ജയം ഫ്രെയ്ബർഗിനെ എട്ടാം സ്ഥാനത്ത് എത്തിച്ചു.