2025-26 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് ആൽബിയണും ഫുൾഹാമും അമെക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 1-1ന് സമനിലയിൽ പിരിഞ്ഞു.

ഫുൾഹാമിന്റെ പ്രതിരോധ പിഴവിന് ശേഷം ലഭിച്ച പെനാൽറ്റിയിലൂടെ 55-ാം മിനിറ്റിൽ മാറ്റ് ഒ’റൈലി നേടിയ ഗോളിലൂടെ ബ്രൈറ്റൺ ലീഡ് നേടി. ഇതിനു ശേഷം ബ്രൈറ്റണ് വിജയം ഉറപ്പിക്കാൻ നിരവധി അവസരം ലഭിച്ചിട്ടും രണ്ടാം ഗോൾ നേടാൻ ആയില്ല.
അവസാനം ഫുൾഹാം ശക്തമായി തിരിച്ചടിക്കുകയും ഇഞ്ചുറി ടൈമിൽ അതിന് ഫലം ലഭിക്കുകയും ചെയ്തു. 96-ാം മിനിറ്റിൽ റോഡ്രിഗോ മുനിസ് ഒരു കോർണറിൽ നിന്ന് വൈകി സമനില ഗോൾ നേടി. ബ്രൈറ്റൺ താരം ലൂയിസ് ഡങ്ക് തലകൊണ്ട് ഭാഗികമായി ക്ലിയർ ചെയ്ത പന്ത് മുനിസിന് ലഭിച്ചു. പന്ത് നിയന്ത്രിച്ച് ഗോൾകീപ്പർ യെന്റൽ വെർബ്രൂഗനെ മറികടന്ന് മുനിസ് കൃത്യമായ ഒരു ഷോട്ട് അടിച്ച് വലയിലെത്തിച്ചു.