യോവാൻ വിസ്സയെ സ്വന്തമാക്കാനുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ പുതിയ ഓഫർ ബ്രെന്റ്ഫോർഡ് നിരസിച്ചു. നേരത്തെ ജനുവരിയിലും വിസ്സക്ക് ആയി ഫോറസ്റ്റ് ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് നൽകാൻ തയ്യാറായിരുന്ന 25 മില്യൺ പൗണ്ടിനേക്കാൾ കുറഞ്ഞ തുകയാണ് പുതിയ ഒഫർ എന്നാണ് റിപ്പോർട്ട്.
28 വയസ്സുകാരനായ കോംഗോ താരം ബ്രെന്റ്ഫോർഡിന്റെ പ്രധാന കളിക്കാരനാണ്, പ്രത്യേകിച്ച് 2024-25 പ്രീമിയർ ലീഗ് സീസണിൽ അദ്ദേഹം 19 ഗോളുകൾ നേടിയിരുന്നു. ബ്രയാൻ എംബ്യൂമോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നതും അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുള്ളതും കാരണം വിസ്സയെ നിലനിർത്താൻ ബ്രെന്റ്ഫോർഡ് ആഗ്രഹിക്കുന്നു. 50 മില്യൺ പൗണ്ടിലധികം വിലയാണ് അവർ വിസ്സക്ക് നിശ്ചയിച്ചിരിക്കുന്നത്.
വിസ്സയുടെ കരാർ 2026 വരെയാണ്, ഇത് ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും ക്ലബ്ബിനുണ്ട്. 2021 ഓഗസ്റ്റിൽ ലോറിയന്റിൽ നിന്നാണ് അദ്ദേഹം ബ്രെന്റ്ഫോർഡിൽ ചേർന്നത്.