സെർബിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീൽ കോച്ച് ടീമിന് മേൽ സമ്മർദ്ദം ഉണ്ടെന്നും അത് ഒഴിവാക്കാൻ ആകില്ല എന്നും പറഞ്ഞു. ഫുട്ബോളിലെ ഏറ്റവും വലിയ ചരിത്രമുള്ള ടീമാണ് ബ്രസീൽ അതുകൊണ്ട് തന്നെ സമ്മർദ്ദം സ്വാഭാവികമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും വലിയ പൈതൃകത്തോടൊപ്പം എപ്പോഴും സമ്മർദ്ദവും ഉണ്ടാകും എന്ന് ടിറ്റെ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടുന്ന കളിക്കാർ ഞങ്ങളുടെ ഒപ് ഉണ്ട്, അതിനാൽ ഞങ്ങൾക്ക് മേൽ സമ്മർദ്ദങ്ങളും മാധ്യമ കണ്ണുകളും ഉണ്ടാകും. അത് ഒര്യ് സ്വാഭാവിക കാര്യമായി എടുക്കുകയാണ് നല്ല രീതി. ടിറ്റെ പറഞ്ഞു.
ഒരു ലോകകപ്പ് നേടുക എന്നത് ഞങ്ങളുടെ സ്വപ്നമാണ് എന്നും ടിറ്റെ കൂട്ടിച്ചേർത്തു.
റഷ്യൻ ലോകകപിന്റെ സമയത്ത് ടീമിനെ ശരിയാക്കാൻ ഞങ്ങൾക്ക് രണ്ട് വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്, കാരണം ഞാൻ ആഗ്രഹിച്ച രീതിയിൽ ടീമിനെ കെട്ടിപ്പടുക്കാൻ ഇത്തവണ എനിക്ക് അവസരം ലഭിച്ചു. ” ടിറ്റെ പറഞ്ഞു.