ഒത്തുകളി ആരോപണം, ഐസിസി അന്വേഷിക്കണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ച് ശ്രീലങ്ക

Dimuthkarunaratne

അടുത്തിടെ നടന്ന ശ്രീലങ്ക – പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിൽ മാച്ച് ഫിക്സിംഗ് നടന്നുവെന്ന ശ്രീലങ്ക പ്രതിപക്ഷ അംഗത്തിന്റെ ആരോപണം ഐസിസി അന്വേഷിക്കണമെന്ന് പറഞ്ഞ് ശ്രീലങ്ക ക്രിക്കറ്റ്.

ഐസിസി ആന്റി കറപ്ഷന്‍ യൂണിറ്റ് അലക്സ് മാര്‍ഷലിനെ തങ്ങള്‍ അന്വേഷണത്തിനായി സ്വീകരിക്കുവാന്‍ തീരുമാനിച്ചുവെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശ്രീലങ്കയിലെ പ്രതിപക്ഷ അംഗം നളിന്‍ ബണ്ടാരയാണ് ഈ ആരോപണം പാര്‍ലമെന്റിൽ ഉന്നയിച്ചത്. ഗോളിൽ 342 റൺസ് ചേസ് ചെയ്യുകയായിരുന്ന പാക്കിസ്ഥാന്‍ അബുദുള്ള ഷഫീക്കിന്റെ പുറത്താകാതെയുള്ള ശതകത്തിന്റെ ബലത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

സ്പിന്നിന് പിന്തുണയുള്ള പിച്ചിൽ അഞ്ചാം ദിവസം ഇത്ര വലിയ സ്കോര്‍ ചേസ് ചെയ്തതാണ് ഇപ്പോള്‍ ആരോപണത്തിന് കാരണമായിരിക്കുന്നത്.