അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടിനായുള്ള ബ്രസീൽ സ്ക്വാഡ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. റയൽ മാഡ്രിഡിന്റെ യുവ അറ്റാക്കിങ് താരം വിനീഷ്യസ് ജൂനിയറിനെ ബ്രസീൽ സ്ക്വാഡിലേക്ക് പരിഗണിച്ചില്ല. ഗംഭീര ഫോമിലായിട്ടും വിനീഷ്യസിനെ പരിഗണിക്കാത്തത് വലിയ വിമർശനം ആണ് വിളിച്ചു വരുത്തുന്നത്. വിനീഷ്യസിനെ ഒഴിവാക്കിയ ടിറ്റെ ബാഴ്സലോണ താരം കൗട്ടീനോയെ ടീമിലേക്ക് തിരികെ വിളിച്ചു. നീണ്ട ഇടവേളക്ക് ശേഷമാണ് കൗട്ടീനോ ബ്രസീൽ സ്ക്വാഡിൽ എത്തുന്നത്.
ബ്രസീലിൽ ക്ലബ് ഫുട്ബോൾ കളിക്കുന്ന ആരെയും ഈ അന്താരാഷ്ട്ര ബ്രേക്കിൽ ടീമിലേക്ക് പരിഗണിച്ചില്ല. ബ്രസീൽ ലീഗ് അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിൽ ആയതുകൊണ്ടാണ് ബ്രസീൽ ലീഗിൽ കളിക്കുന്ന താരങ്ങളെ ഒഴിവാക്കിയത്. ഈ അന്താരാഷ്ട്ര ബ്രേക്കിൽ അർജന്റീനയെയും കൊളംബിയയെയും ആണ് ബ്രസീലിന് നേരിടാൻ ഉള്ളത്.