ബ്രസീൽ പരിശീലകനാകാൻ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് ജോസെ മൗറീഞ്ഞോ

Newsroom

ബ്രസീലിന്റെ പുതിയ പരിശീലകനായി ജോസെ മൗറീഞ്ഞോ എത്തും എന്നുള്ള അഭ്യൂഹങ്ങൾ ജോസെ തന്നെ അവസാനിപ്പിച്ചു. ബ്രസീലിന്റെ പുതിയ പരിശീലകനാകാൻ ബ്രസീൽ എന്നെ സമീപിച്ചിട്ടില്ല എന്ന് ജോസെ പറഞ്ഞു. ഞാൻ എന്റെ ഏജന്റിനോട് ഞാൻ എഎസ് റോമ മാനേജരായിരിക്കുന്നിടത്തോളം ആരോടും സംസാരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. ജോസെ പറഞ്ഞു.

ജോസെ മൗറീഞ്ഞോ 24 01 04 18 12 23 550

എഎസ് റോമ ഉടമകളെ ഞാൻ 100% വിശ്വസിക്കുന്നു. പോർച്ചുഗൽ എന്നെ വിളിച്ചപ്പോഴും കഴിഞ്ഞ വേനൽക്കാലത്ത് സൗദി ക്ലബ് എന്നെ വിളിച്ചപ്പോൾ ഉൾപ്പെടെ ഞാൻ അവരെ എപ്പോഴും കാര്യങ്ങൾ അറിയിച്ചിരുന്നു. ബ്രസീൽ തന്നെയോ തന്റെ ഏജന്റിനെയോ ബന്ധപ്പെട്ടിട്ടില്ല. ജോസെ ആവർത്തിച്ചു. ആഞ്ചലോട്ടൊ റയൽ മാഡ്രിഡിൽ പരിശീലക സ്ഥാനം പുതുക്കിയതോടെ ബ്രസീൽ പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്.