മികച്ച ODI താരം, 4 പേരുടെ ഷോർട്ട്ലിസ്റ്റിൽ മൂന്നും ഇന്ത്യൻ താരങ്ങൾ!!

Newsroom

Picsart 23 11 02 22 00 09 586
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ സി സി ODI ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള ഷോർട്ട്ലിസ്റ്റിൽ നാലു പേരിൽ മൂന്നും ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷാമി, ഡാരിൽ മിച്ചൽ എന്നീ നാല് താരങ്ങൾ ആണ് ഐസിസി 2023 മികച്ച ഏകദിന ക്രിക്കറ്റർ അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ശുഭ്മാൻ ഗിൽ കഴിഞ്ഞ വർഷം 29 മത്സരങ്ങളിൽ നിന്ന് 1584 റൺസ് ഏകദിനത്തിൽ നേടിയിരുന്നു.

ഇന്ത്യ 23 11 16 10 09 09 926

മുഹമ്മദ് ഷമി ഏകദിനത്തിൽ 2023ൽ ആകെ 19 മത്സരങ്ങളിൽ നിന്ന് 43 വിക്കറ്റുകൾ നേടി. ലോകകപ്പിൽ ആദ്യ കുറച്ച് മത്സരങ്ങൾ നഷ്‌ടമായെങ്കിലും 10.7 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിൽ 24 വിക്കറ്റുകൾ നേടി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറിയിരുന്നു. ടൂർണമെന്റിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് അഞ്ച് വിക്കറ്റും ഒരു നാല് വിക്കറ്റും ഷമി നേടി.

വിരാട് കോഹ്‌ലി കഴിഞ്ഞ വർഷം ഏകദിനത്തിൽ 27 മത്സരങ്ങളിൽ നിന്ന് 1377 റൺസു നേടി. ലോകകപ്പിൽ ടോപ് സ്കോറർ ആവുകയും ചെയ്തിരുന്നു.