ബ്രസീലിന്റെ ജീസുസിന് രണ്ട് മാസം വിലക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേസ് ജീസുസിന് വൻ വിലക്ക് പ്രഖ്യാപിച്ച് ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ. ദേശീയ ഫുട്ബോളിൽ നിന്ന് രണ്ട് മാസത്തെ വിലക്കും ഒപ്പം 300000 ഡോളർ പിഴയുമാണ് ജീസുസിന് വിധിച്ചിരിക്കുന്നത്. കോപ അമേരിക്ക ഫൈനലിൽ പെറുവിനെതിരെ ജീസുസിന് ചുവപ്പ് കാർഡ് കിട്ടിയിരുന്നു.

ആ കാർഡ് വാങ്ങിയതിനു ശേഷം നടത്തിയ പ്രതികരണങ്ങളാണ് ഈ വിലക്കിന് കാരണം. താരം റഫറിയോട് അടക്കം തട്ടികയറിയിരുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും നടക്കുന്ന ബ്രസീലിന്റെ മത്സരങ്ങളിൽ ജീസുസ് കളിക്കില്ല. കൊളംബിയക്കും പെറുവിനും എതിരെയാണ് ബ്രസീലിന്റെ സെപ്റ്റംബറിലെ മത്സരങ്ങൾ. അസോസിയേഷന്റെ ഈ നടപടിക്ക് എതിരെ ബ്രസീൽ അപ്പീൽ നൽകും.