കമറാസ പ്രീമിയർ ലീഗിൽ മടങ്ങിയെത്തി, ഇത്തവണ പാലസിൽ

റയൽ ബെറ്റിസിന്റെ സ്പാനിഷ് മിഡ്ഫീൽഡർ വിക്ടർ കമറാസ ഇനി ക്രിസ്റ്റൽ പാലസിൽ. ഒരു സീസണിൽ ലോൺ അടിസ്ഥാനത്തിലാണ് താരം ലരീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നത്. മധ്യനിര താരമാണ് കമറാസ.

25 വയസുകാരനായ കമറാസ കഴിഞ്ഞ സീസണിൽ കാർഡിഫ് സിറ്റിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം ശ്രദ്ധേയമായതോടെയാണ് പാലസ് താരത്തെ തിരികെ പ്രീമിയർ ലീഗിൽ എത്തിക്കാൻ തീരുമാനിച്ചത്. കാർഡിഫിന് വേണ്ടിയും താരം ലോണിൽ തന്നെയാണ് കളിച്ചത്. സ്പാനിഷ് ക്ലബ്ബ് ലെവൻറെയിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം 2017 ലാണ് ബെറ്റിസിൽ ചേരുന്നത്. അലാവസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

സീസൺ അവസാനത്തിൽ താരത്തെ സ്ഥിരം കരാറിൽ വാങ്ങാനുള്ള ഓപ്‌ഷനും ബെറ്റിസ് പാലസിന് നൽകിയിട്ടുണ്ട്.