ഡ്യൂറണ്ട് കപ്പ്, ഗോകുലത്തിന്റെ ആദ്യ അങ്കം ഇന്ന്!!

- Advertisement -

സീസണിലെ ആദ്യ ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിൽ ഗോകുലം ഇന്ന് ഇറങ്ങും. കൊൽക്കത്തയിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ന് ചെന്നൈയിൻ എഫ് സിയുടെ റിസേർവ്സിനെ ആകും ആദ്യ മത്സരത്തിൽ ഗോകുലം നേരിടുക. ഹൗറ ടൈംസിൽ വൈകിട്ട് 3 മണിക്കാണ് മത്സരം. മത്സരം addatimes എന്ന ആപ്പിൽ തത്സമയം കാണാം.

9 മലയാളികൾ ഉൾപ്പെടെ 22 അംഗ സ്ക്വാഡുമായാണ് ഗോകുലം കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. ഗോകുലത്തിന്റെ പുതിയ സൈനിംഗായ ബ്രൂണോ പെല്ലിസേരി, ഹെൻറി കിസേക, ഉബൈദ് സി കെ എന്നിവർ ഒക്കെ ആദ്യമായി ഗോകുലം ജേഴ്സിയിൽ ഇറങ്ങുന്നത് ഇന്ന് കാണാം. പരിശീലകൻ വരേലയുടെ മടങ്ങി വരവിനു ശേഷമുള്ള ആദ്യ ടൂർണമെന്റാണ് ഇത്. കിരീടം തന്നെ ഗോകുലം ലക്ഷ്യമിടുന്നത്. ട്രാവു, എയർ ഫോഴ്സ് എന്നിവരാണ് ഗോകുലത്തിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Advertisement