ബ്രസീൽ 3-0ന് ചിലിയെ തകർത്തു; ചരിത്രം കുറിച്ച് എസ്തേവാവോ

Newsroom

Picsart 25 09 05 10 12 42 082
Download the Fanport app now!
Appstore Badge
Google Play Badge 1


റിയോ ഡി ജനീറോ: മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ. എസ്തേവാവോ, ലൂക്കാസ് പാക്വേറ്റ, ബ്രൂണോ ഗ്വിമറേസ് എന്നിവരാണ് ബ്രസീലിനായി വലകുലിക്കിയത്. 38-ാം മിനിറ്റിൽ ഗോൾ നേടിയ യുവതാരം എസ്തേവാവോ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഗബ്രിയേൽ ജീസസിന്റെ റെക്കോർഡാണ് എസ്തേവാവോ മറികടന്നത്.

1000259304


എസ്തേവാവോയുടെ ആദ്യ ഗോളിന് ശേഷം ബ്രസീൽ ആക്രമണം ശക്തമാക്കി. 72-ാം മിനിറ്റിൽ ലൂക്കാസ് പാക്വേറ്റ ലീഡ് രണ്ടാക്കി ഉയർത്തി. നാല് മിനിറ്റിന് ശേഷം ബ്രൂണോ ഗ്വിമറേസ് വിജയമുറപ്പിച്ച ഗോൾ നേടി. ഈ വിജയം ദക്ഷിണ അമേരിക്കൻ യോഗ്യതാ പട്ടികയിൽ ബ്രസീലിന്റെ സ്ഥാനം ശക്തിപ്പെടുത്തി.