ബ്രാഹിം ഈസ് ബാക്ക്!! റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെച്ചു

Newsroom

റയൽ മാഡ്രിഡ് ബ്രാഹിം ഡിയസിനെ നിലനിർത്തും എന്ന് പ്രഖ്യാപിച്ചു. മിലാനിൽ ലോണിൽ കളിക്കുക ആയിരുന്ന ബ്രാഹിം ഡയസിന്റെ ലോൺ ഡീൽ ഇനി റയൽ മാഡ്രിഡ് നീട്ടില്ല. പകരം ഡിയസിന് പുതിയ കരാർ റയൽ മാഡ്രിഡ് നൽകി. അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡ് ടീമിന്റെ പ്രധാന ഭാഗവുമായിരിക്കും ഡിയസ്. 2027വരെയുള്ള കരാർ താരം ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു.

ബ്രാഹിം 23 04 08 14 39 26 618

2020 സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്ന് രണ്ട് വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ഡയസ് മിലാനിലേക്ക് എത്തിയത്. മിലാനൊപ്പം ലീഗ് കിരീടം നേടാൻ കഴിഞ്ഞ സീസണിൽ ഡയസിനായിരുന്നു. അവസാന രണ്ടു സീസണിലും മിലാന്റെ പ്രധാന താരമായി പ്രവർത്തിക്കാനും 23കാരനായി. താരം 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തിയത്.

ഇതോടെ റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് അടുത്ത സീസണിൽ അതിശക്തമായി എന്ന് പറയാം. ക്രൂസ്, മോഡ്രിച് എന്നിവർക്ക് ഒപ്പം ജൂഡ് ബെല്ലിങ്ഹാം, കാമവിങ, ചൗമെനി, വാൽ വെർദെ, ബ്രാഹിം ഡിയസ് എന്നീ യുവതാരങ്ങളും റയൽ മധ്യനിരയിൽ ഉണ്ടാകും