കളിക്കാർ സമരത്തിൽ, മത്സരം റദ്ദാക്കി ഇംഗ്ലീഷ് ക്ലബ്ബ്

- Advertisement -

ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ലീഗായ ചാമ്പ്യൻഷിപ്പ് ക്ലബ് ബോൾട്ടൻ ഇന്ന് നടക്കേണ്ട അവരുടെ ലീഗ് മത്സരം റദ്ദാക്കി. മുടങ്ങി നിൽക്കുന്ന ശമ്പളം ലഭിക്കാതെ ഇനി ഗ്രൗണ്ടിൽ ഇറങ്ങില്ല എന്ന് കളിക്കാർ നിലപാട് എടുത്തതോടെയാണ് ക്ലബ്ബിന് ബ്രെന്റ്ഫോഡിന് എതിരായ അവരുടെ മത്സരം റദ്ദാക്കേണ്ടി വന്നത്. നിലവിൽ ചാമ്പ്യൻഷിപ്പിൽ 23 ആം സ്ഥാനത്ത് തരം താഴ്ത്തൽ ഉറപ്പായ ക്ലബ്ബിന് വലിയ തിരിച്ചടിയായി കളിക്കാരുടെ ഈ തീരുമാനം.

മത്സരം റദ്ദാക്കിയത് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആരാധകരോട് മാപ്പ് ചോദിച്ച ക്ലബ്ബ് പക്ഷെ കൂടുതൽ കാര്യങ്ങൾ വ്യക്തത വരുത്തിയിട്ടില്ല. മാർച്ചിലെ ശമ്പളം കളിക്കാർക്ക് ക്ലബ്ബ് നല്കിയിട്ടില്ല. ഏപ്രിൽ മാസത്തിലെ ശമ്പളവും ലഭിക്കാൻ സാധ്യത ഇല്ല എന്നറിഞ്ഞതോടെയാണ് കളിക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

Advertisement