ശമ്പളം നൽകാത്തതിനാൽ താരങ്ങൾ കളിക്കില്ല, ബോൾട്ടൺ മത്സരം ഉപേക്ഷിച്ചു

- Advertisement -

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ ബോൾട്ടൺ വാണ്ടറേഴ്സ് നാണക്കേടിൽ നിന്ന് നാണക്കേടിലേക്ക് പോവുകയാണ്. കഴിഞ്ഞ ആഴ്ച ലീഗ് വണിലേക്ക് റിലഗേറ്റ് ചെയ്യപ്പെടും എന്ന് ഉറപ്പായ ബോൾട്ടൺ ഇപ്പോൾ താരങ്ങളുടെ സമരം കാരണം മറ്റൊരു പ്രശ്നത്തിൽ എത്തിയിരിക്കുകയാണ്. ക്ലബിലെ താരങ്ങൾക്ക് ശമ്പളം ലഭിക്കാത്തതിനൾ തങ്ങൾ ഇനി കളിക്കില്ല എന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ബ്രെന്റ്ഫോർഡുമായി ഇന്ന് നടക്കുന്ന മത്സരങ്ങൾ ഉപേക്ഷിക്കുന്നതായി ബോൾട്ടൺ അറിയിച്ചു.

ബ്രെന്റ്ഫോർഡിന് ഇതോടെ മൂന്ന് പോയന്റുകൾ ലഭിക്കും. ബോൾട്ടണെതിരെ ഈ വിഷയത്തിൽ കടുത്ത നടപടി തന്നെ ലീഗ് അധികൃതർ എടുത്തേക്കും. അവസാന കുറച്ചു കാലങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബോൾട്ടൺ ഉണ്ടായിരുന്നത്. ഇതാൺ ക്ലബിന്റെ റിലഗേഷനിൽ വരെ എത്തിച്ചത്. താരങ്ങൾക്കും സ്റ്റാഫുകൾക്കും ശമ്പളം വരെ നൽകാൻ അവസാന കുറേ മാസങ്ങളായി ബോൾട്ടണ് ആയിരുന്നില്ല.

Advertisement