അയാക്സ് താരം ബ്ലിൻഡ് ഫുട്ബോൾ കളത്തിലേക്ക് തിരികെയെത്തുന്നു

Newsroom

അയാക്സ് താരം ഡലെ ബ്ലിൻഡിന് കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ ലോകത്ത് മടങ്ങിയെത്തുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഡിസംബർ മുതൽ ബ്ലിൻഡ് കളത്തിൽ ഇറങ്ങിയിട്ടില്ല. താരം മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ അയാക്സിനൊപ്പം ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചു. അയാക്സിന്റെ ചാമ്പ്യൻസ് ലീഗിലെ വലൻസിയക്ക് എതിരായ മത്സരത്തിനിടെ ക്ഷീണം അനുഭവപ്പെട്ട ബ്ലിൻഡിനെ സബ്സ്റ്റുട്യൂട്ട് ചെയ്തിരുന്നു. അതിനു ശേഷം നടത്തിയ പരിശോധനയിൽ ആണ് താരത്തിന്റെ അസുഖം കണ്ടെത്തിയത്. കളത്തിൽ ഇറങ്ങിയിട്ടില്ല.

ഹൃദയം മസിലിനായിരുന്നു ബ്ലിൻഡിന് പ്രശ്നം. ഇതിനായി നടത്തിയ ചികിത്സ താരത്തെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ എത്തിച്ചതായാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് . 29കാരനായ ബ്ലിൻഡ് അയാക്സിന്റെയും ഡച്ച് ദേശീയ ടീമിന്റെയും പ്രധാന താരമാണ്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടുള്ള താരമാണ് ബ്ലിൻഡ്.