Featured

സിഡ്‌നി സിക്സേഴ്സ് ബിഗ് ബാഷ് ലീഗ് ജേതാക്കൾ

ബിഗ് ബാഷ് ലീഗ് ജേതാക്കളായി സിഡ്‌നി സിക്സേഴ്സ്. ഫൈനലിൽ മെൽബൺ സ്റ്റാർസിനെ 19 റൺസിന് തോൽപ്പിച്ചാണ് സിഡ്‌നി സിക്സേഴ്സ് കിരീടം നേടിയത്. മഴ മൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി സിക്സേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർസിന് 6 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് മാത്രമേ എടുക്കാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി സിക്‌സേഴ്സിന് വേണ്ടി ഓപ്പണർ ജോഷ് ഫിലിപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 29 പന്തിൽ 52 റൺസ് എടുത്ത ഫിലിപ്പ് സാമ്പക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. സിഡ്‌നി സിക്‌സേഴ്സിന് വേണ്ടി 12 അപ്നത്തിൽ 21 റൺസ് എടുത്ത സ്റ്റീവ് സ്മിത്തും 15 പന്തിൽ 27 റൺസ് എടുത്ത ജോർദാൻ സിൽകും മികച്ച പ്രകടനം പുറത്തെടുത്തു. മെൽബൺ സ്റ്റാർസിന് വേണ്ടി മാക്‌സ്‌വെല്ലും സാമ്പയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് 117 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മെൽബൺ സ്റ്റാർസിന് 97 റൺസ് മാത്രമേ എടുക്കാനായുള്ളു. പുറത്താവാതെ 26 പന്തിൽ 38 റൺസ് എടുത്ത നിക്ക് ലാർകിൻ മാത്രമാണ് മെൽബൺ നിരയിൽ പൊരുതി നോക്കിയത്. 8 പന്തിൽ 19 റൺസ് എടുത്ത കൗൾട്ടർ നൈലും ലാർകിന് മികച്ച പിന്തുണ നൽകി. സിക്‌സേഴ്സിന് വേണ്ടി നാഥാൻ ലിയോണും ഓ കോഫീയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.