എ എഫ് സി കപ്പ്; ബെംഗളൂരു എഫ് സിക്ക് ഇനി മാൽഡീവ്സ് ക്ലബ് എതിരാളികൾ

- Advertisement -

എ എഫ് സി കപ്പ് യോഗ്യതയ്ക്കായുള്ള അവസാന റൗണ്ടിൽ ബെംഗളൂരു എഫ് സി മാൽഡീവ് ക്ലബായ ടി സി സ്പോർട്സിനെ നേരിടും. രണ്ടു പാദങ്ങളായി നടക്കുന്ന യോഗ്യതാ റൗണ്ടിലെ ആദ്യ പദം ഫെബ്രുവരി 13ന് മാൽഡീവ്സിൽ വെച്ച് നടക്കും. ഫെബ്രുവരി 20നാണ് ബെംഗളൂരു എഫ് സിയുടെ ഹോം മത്സരം.

ഈ യോഗ്യത റൗണ്ട് ജയിച്ചാൽ ഐസോൾ ഉൾപ്പെട്ട ഗ്രൂപ്പിലേക്കാകും ബെംഗളൂരു എഫ് സി എത്തുക. മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റ്, ബംഗ്ലാദേശ് ക്ലബായ ധാക്ക അബഹാനി എന്നീ ക്ലബുകളാണ് ബെംഗളൂരു എത്താൻ പോകുന്ന ഗ്രൂപ്പിലെ മറ്റു ടീമുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement