ഇംഗ്ലീഷ് സ്ട്രൈക്കർ ബെത് മേഡിന് ലോകകപ്പ് നഷ്ടമാകും

Newsroom

ഇംഗ്ലണ്ട് സ്റ്റാർ ഫോർവേഡ് ബെത്ത് മെഡിന് ഈ വർഷത്തെ ലോകകപ്പ് നഷ്ടമാകുമെന്ന് ദേശീയ ടീം മാനേജർ സറീന വീഗ്മാൻ പറഞ്ഞു. കഴിഞ്ഞ വർഷം സ്വന്തം മണ്ണിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായരുന്നു ബെത് മെഡ്.

ബെത് 23 03 28 19 42 44 110

നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണലിനായി കളിക്കുന്നതിനിടയിൽ കാൽമുട്ടിന് ഏറ്റ പരിക്കാണ് മെഡിന്റെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിക്കാൻ കാരണം. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ലോകകപ്പ് ജൂലൈ 20-ന് ആരംഭിക്കും,