ഇന്ത്യ ആക്രമിച്ചു കളിക്കേണ്ടതുണ്ട് എന്ന് ഗാംഗുലി

Newsroom

Picsart 23 03 29 01 15 57 141

ഐസിസി ടൂർണമെന്റുകളിൽ വിജയിക്കണമെങ്കിൽ ഇന്ത്യയ്ക്ക് ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി കരുതുന്നു. “ഇന്ത്യ ആക്രമണാത്മകമായി കളിക്കണം, പ്രത്യേകിച്ച് ടി20യിൽ. ഇന്ത്യക്ക് ആക്രമിച്ചു കളിക്കാനുള്ള താരങ്ങൾ ഉണ്ട് ” ഗാംഗുലി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗാംഗുലി 23 03 29 01 16 21 309

“ഇന്ത്യൻ ക്രിക്കറ്റിന് എല്ലായ്‌പ്പോഴും കഴിവുള്ള കളിക്കാരുടെ ഒരു ബിഗ് പൂൾ തന്നെ ഉണ്ട്. വലിയ ടൂർണമെന്റുകൾക്കായി നിങ്ങൾ എങ്ങനെ തയ്യാറെടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും വിജയങ്ങൾ വരുന്നത്” ഗാംഗുലി കൂട്ടിച്ചേർത്തു.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഐപിഎൽ നല്ലൊരു ടൂർണമെന്റ് ആണ്. ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യ എത്ര മികച്ച ക്യാപ്റ്റനായിരുന്നുവെന്ന് നമ്മൾ കണ്ടതാണ്. ചെറിയ ഫോർമാറ്റുകളിലും അദ്ദേഹം ഇന്ത്യയെ നയിച്ചതിന്റെ ഒരു കാരണം ഐ പി എല്ലിലെ മികവാണ്, ”അദ്ദേഹം പറഞ്ഞു.