“ഇനി ഫ്രാൻസിന് ഒപ്പം ഒരു ലോകകപ്പ് കൂടെ” , തന്റെ കരിയറിൽ ബാക്കിയുള്ള ആഗ്രഹത്തെ കുറിച്ച് ബെൻസീമ

ഇന്നലെ ബാലൻ ഡി ഓർ കൂടെ നേടിയതോടെ ഫ്രഞ്ച് താരം കരീം ബെൻസീമ ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. എന്നാൽ ബാലൻ ഡി ഓർ കൊണ്ടും തന്റെ ആഗ്രഹങ്ങൾ തീർന്നില്ല എന്ന് ബെൻസീമ പറയുന്നു.

“അമ്മയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടു, അതുകൊണ്ടാണ് ഞാൻ അഭിമാനിക്കുന്നത്.” ബാലൻ ഡി ഓർ നേടിയ ബെൻസീമ പറഞ്ഞു. എനിക്ക് ഇപ്പോഴും അഭിലാഷങ്ങളുണ്ട്, ഫ്രഞ്ച് ടീമിനൊപ്പം ലോകകപ്പ് നേടാൻ ഞാൻ ആഗ്രഹിക്കുന്നു. അതൊരു ലക്ഷ്യമാണ്: ലോകകപ്പിന് പോകുക, അത് വിജയിക്കാൻ ആയി എല്ലാം ചെയ്യുക. അതാണ് ഇനി മുന്നിലുള്ള ദൗത്യം എന്ന് ബെൻസീമ പറഞ്ഞു.

ബെൻസീമ 125750

കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് ലോക കിരീടം നേടിയപ്പോൾ ബെൻസീമ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി നവംബർ 9ന് ദിദിയർ ദെഷാംപ്‌സ് ഫ്രഞ്ച് ടീം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.