ഫ്രാൻസ് ദേശീയ ടീം തന്നെ സ്ഥിരമായി തഴയുന്നതിൽ ശക്തമായ പ്രതിഷേധവുമായി റയൽ മാഡ്രിഡ് സ്ട്രൈക്കർ ബെൻസീമ. അവസാന നാലു വർഷമായി ഫ്രാൻസ് ദേശീയ ടീം ബെൻസീമയെ ടീമിലേക്ക് എടുത്തിട്ടില്ല. പക്ഷെ ഈ കാരണം കൊണ്ട് താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ല എന്ന് ബെൻസീമ പറഞ്ഞു. തന്റെ കരിയർ അവസാനിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് താനാണ്. വേറെ ആരും തീരുമാനിക്കില്ല. താരം പറഞ്ഞു.
തന്റെ കരിയർ അവസാനിച്ചു എന്നും തനിക്ക് ഇനി അന്താരാഷ്ട്ര ടീമിനു വേണ്ടിയൊന്നും കളിക്കാനുള്ള കഴിവില്ല എന്നും ആരെങ്കിലും കരുതുന്നു എങ്കിൽ അവർ തന്നെ ടീമിൽ എടുക്കണം എന്നും താൻ സംശയങ്ങൾ തീർത്തു തരാം എന്നും ബെൻസീമ പറഞ്ഞു. തനിക്ക് കളിക്കാൻ യോഗ്യതയുള്ള ഏതെങ്കിലും രാജ്യം തന്നെ ടീമിൽ എടുക്കണമെന്നും ഫ്രഞ്ച് സ്ട്രൈക്കർ പറഞ്ഞു. ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനും ബെൻസീമയുമായുള്ള പ്രശ്നം കാരണം അവസാന ലോകകപ്പിൽ പോലും താരത്തെ ഉൾപ്പെടുത്തിയുരുന്നില്ല.