പുതിയ സ്ട്രൈക്കർ ബെഞ്ചമിൻ ഷെസ്കോയെ ട്രാഫോഡിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 22-കാരനായ സ്ലോവേനിയൻ ഫോർവേഡ് നിലവിൽ ആർബി ലൈപ്സിഗിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കൈമാറ്റ നടപടികൾ പൂർത്തിയാക്കുന്നതിനായി വൈദ്യപരിശോധനയുടെ രണ്ടാം ഘട്ടത്തിലാണ്.

ഏകദേശം 74 ദശലക്ഷം പൗണ്ടിന് (ഏകദേശം 85 ദശലക്ഷം യൂറോ) അഞ്ച് വർഷത്തെ കരാറിലാണ് ഷെസ്കോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന പ്രീ-സീസൺ മത്സരത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും ശനിയാഴ്ച ഷെസ്കോയെ അവതരിപ്പിക്കുക. ഓൾഡ് ട്രാഫോഡിൽ ഫിയോറെന്റിനയുമായിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം. ഇന്ത്യൻ സമയം 5.15-ന് നടക്കുന്ന ഈ മത്സരം പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരമാണ്.