പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിലേർപ്പെടാൻ സ്ലൊവേനിയൻ സ്ട്രൈക്കറായ ബെഞ്ചമിൻ സെസ്കോ സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ആർബി ലെപ്സിഗിനായി കളിക്കുന്ന 22-കാരനായ താരം, 2030 ജൂൺ വരെ നീളുന്ന കരാറിനാണ് സമ്മതം മൂളിയത്.

ന്യൂകാസിൽ യുണൈറ്റഡ് സെസ്കോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനാണ് താരത്തിന് താൽപ്പര്യം. മാഞ്ചസ്റ്റർ യുണൈറ്റഡും ആർബി ലെപ്സിഗും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 85 മില്യൺ പൗണ്ടിന്റെ ഓഫർ യുണൈറ്റഡ് മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൾഡ് ട്രാഫോർഡിൽ കളിക്കാനുള്ള സെസ്കോയുടെ താൽപ്പര്യം ഈ ഡീൽ പൂർത്തിയാക്കാൻ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ് നേതൃത്വവും പുതിയ മാനേജർ റൂബൻ അമോറിമും. ന്യൂകാസിലിന്റെ ഓഫർ വലുതാണെങ്കിലും സെസ്കോ തീരുമാനിക്കുന്ന ക്ലബിന്റെ ഓഫർ ലെപ്സിഗ് അംഗീകരിക്കാൻ ആണ് സാധ്യത.