ഇന്നലെ പോർച്ചുഗലിൽ ഫുട്ബോളിനെ അത്ഭുതപ്പെടുത്തുന്ന സ്കോർ ലൈനിൽ ആയിരുന്നു ബെൻഫികയുടെ വിജയം. ഇന്നലെ നാഷിയോണലിനെ നേരിട്ട ബെൻഫിക അടിച്ചു കൂട്ടിയത് 10 ഗോളുകൾ. എതിരില്ലാത്ത 10 ഗോളുകളിടെ വലിയ വിജയം. കളിയുടെ ആദ്യ മിനുട്ടിൽ തുടങ്ങിയ ഗോളടി 90ആം മിനുട്ട് വരെ തുടർന്നു.
പോർച്ചുഗലിൽ ആദ്യ ഡിവിഷനിൽ 1965ന് ശേഷമാണ് ഒരു ടീം ഇത്ര ഗോൾ ഒരൊറ്റ മത്സരത്തിൽ അടിക്കുന്നത്. എട്ടു താരങ്ങളാണ് ബെൻഫികയിൽ നിന്ന് ഇന്നലെ ഗോൾ പട്ടികയിൽ ഇടം പിടിച്ചത്. സെഫെറോവിച്, ജോണാസ് എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ, സിൽവ, ഡയസ്, ഫെറോ, പിസി, ഫെലിക്സ്, ഗ്രിമാൾഡോ എന്നിവർ ഒരോ ഗോളും നേടി.
ഈ വിജയത്തോടെ ബെൻഫിക ലീഗിൽ 21 മത്സരത്തിൽ നിന്ന് 57 ഗോളുകളിൽ എത്തി. ലീഗിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബെൻഫിക