17കാരൻ ബെല്ലിങ്ഹാം ആദ്യമായി ഇംഗ്ലണ്ട് ടീമിൽ

Img 20201110 170543
- Advertisement -

17കാരൻ ജൂഡ് ബെല്ലിങ്ഹാം ആദ്യമായി ഇംഗ്ലണ്ട് ദേശീയ ടീമിൽ എത്തി. പരിക്കേറ്റ ലിവർപൂൾ താരം അർനോൾഡിന് പകരക്കാരനായാണ് ബെല്ലിങ്ഹാം ടീമിൽ എത്തിയത്. ബൊറൂസിയ ഡോർട്മുണ്ട് താരം അവിടെ മികച്ച പ്രകടനമാണ് നടത്തുന്നത്‌. താരം ഇഗ്ലണ്ട് അണ്ടർ 21 ക്യാമ്പിൽ ആയിരുന്നു ഉണ്ടായിരുന്നത്‌. ഇന്ന് ഇംഗ്ലണ്ട് സീനിയർ സ്ക്വാഡിനൊപ്പം ചേരും. അയർലണ്ട്, ഐസ്ലന്റ്, ബെൽജിയം എന്നീ ടീമുകളുമായാണ് ഈ മാസം ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് നാളെ ടീമിനൊപ്പം ചേരും. പക്ഷെ പരിക്ക് ഉള്ളതിനാൽ താരത്തിന്റെ കാര്യത്തിൽ ഡോക്ടർമാർ ആകും കളിക്കുമോ ഇല്ലയോ എന്ന് തീരുമാനം എടുക്കുക.

Advertisement