ബെക്കാമിന്റെ ഫുട്ബോൾ ക്ലബിനെതിരെ ഇന്റർ മിലാൻ കോടതിയിൽ

- Advertisement -

അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കളിക്കാൻ തയ്യാറെടുക്കുന്ന ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ പുതുതായി ആരംഭിച്ച ഉള്ള ഇന്റർ മിയാമി എന്ന ക്ലബിനെതിരെ പരാതിയുമായി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ. ബെക്കാമിന്റെ ക്ലബിന്റെ ഔദ്യോഗിക പേരും, ക്ലബ് ലോഗോയും ഇന്റർ മിലാൻ ക്ലബിന്റേതാണെന്ന് പറഞ്ഞാണ് ഇപ്പോൾ ഇന്റർ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്റർ എന്ന പേരിന് പേറ്റന്റ് ഉണ്ട് എന്നും അത് മറ്റൊരു ഫുട്ബോൾ ക്ലബ് ഉപയോഗിക്കാൻ പാടില്ല എന്നും ഇന്റർ പറയുന്നു.

ഇന്റർ മിയാമിയുടെ ലോഗോയ്ക്ക് ഇന്റർ മിലാൻ ലോഗോയുമായി സാമ്യമുള്ളതും പ്രശ്നമാണ്‌. അമേരിക്കയിൽ കോടതിയിൽ എത്തിയ ഈ കേസിൽ മെയ് മാസം വിധി ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ബെക്കാം തന്റെ ക്ലബിന്റെയും പേരും ലോഗോയും ഫുട്ബോൾ പ്രേമികളെ അറിയിച്ചത്. 2020 സീസൺ മുതലാകും ബെക്കാമിന്റെ ടീമായ ഇന്റർ മിയാമി എഫ് സി എം എൽ എസിൽ കളിക്കുക. നാല് വർഷത്തോളമായി പുതിയ ക്ലബിനായുള്ള ഒരുക്കം ബെക്കാം തുടങ്ങിയിട്ട്.

Advertisement