ഐ എസ് എൽ ചാമ്പ്യന്മാരെ തകർത്ത് ഐലീഗ് ചാമ്പ്യന്മാർ സൂപ്പർ കപ്പ് സെമിയിൽ

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരും ഐ ലീഗ് ചാമ്പ്യന്മാരും നേർക്കുനേർ വന്ന പോരാട്ടത്തിൽ ഐലീഗിന് വിജയം. ഇന്ന് സൂപർ കപ്പാായിരുന്നു ചാമ്പ്യന്മാരുടെ പോരാട്ടം കണ്ടത്. ബെംഗളൂരു എഫ് ഐയും ചെന്നൈ സിറ്റിയും തമ്മിൽ നടന്ന പോരാട്ടത്തിൽ ചെന്നൈ സിറ്റി വിജയിച്ച് സെമിയിലേക്ക് കടന്നു. ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാ‌ണ് ചെന്നൈ സിറ്റി വിജയിച്ചത്.

ഐലീഗിലെ ഫോം തുടർന്ന ചെന്നൈ സിറ്റി ആണ് ഇന്ന് കളി മികച്ച രീതിയിൽ തുടങ്ങിയത്. വിദേശ താരം നെസ്റ്ററിലൂടെ ലീഡ് നേടാനും ചെന്മൈ സിറ്റിക്കായി. കളി 1-0 എന്ന നിലയിൽ നിൽക്കുമ്പോൾ തിരിച്ചുവരാൻ ബെംഗളൂരുവിന് ഒരു പെനാൾട്ടിയിലൂടെ അവസരം കിട്ടിയതായിരുന്നു. എന്നാൽ പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ഛേത്രിക്ക് പിഴച്ചു. മൗറോ ഒരു ഗംഭീര സേവിലൂടെ ആണ് ആ പെനാൾട്ടി തട്ടി അകറ്റിയത്.

അതു കഴിഞ്ഞ് സാൻഡ്രോയുടെ പാസ് സ്വീകരിഛ് ഒരു സ്ക്രീമറിലൂടെ മാൻസി ചെന്നൈയുടെ ലീഡ് ഇരട്ടി ആക്കി ഉയർത്തി. മാൻസിയുടെ ഈ സീസണിലെ 25ആം ഗോളായിരുന്നു ഇത്. ആ ഗോളിന് ശേഷം പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞ ബെംഗളൂരുവിന് ഒരു ഗോൾ മടക്കാൻ ആയി. ഛേത്രി ആയിരുന്നു ഒരു ഹെഡറിലൂടെ ബെംഗളൂരുവിന് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്. പക്ഷെ ആ ഗോൾ പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് പരിഹാരമായില്ല. സൂപ്പർ കപ്പ് കഴിഞ്ഞ തവണ നേടി ബെംഗളൂരു ഇത്തവണ സെമിക്ക് മുന്നേ മടങ്ങേണ്ടതായി തന്നെ വന്നു.

Advertisement