വീണ്ടും ലെവർകൂസന്റെ കം ബാക്ക്!! സാബി അലോൺസോ മാജിക്ക് തുടരുന്നു

Newsroom

ജർമൻ ലീഗിൽ ബയർ ലെവർകൂസൻ അവരുടെ ഗംഭീര അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്ന് ഹോം ഗ്രൗണ്ടിൽ ഹോഫൻഹെയ്മിന് എതിരെ 88 മിനിറ്റോളം ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം അവസാനം തിരിച്ചടിച്ച് 2-1ന് വിജയം സ്വന്തമാക്കാൻ സാബി അലോസോയുടെ ലെവർകൂസനായി. ഇതോടെ അവരുടെ ലീഗിലെ അപരാജിത കുതിപ്പ് 39 മത്സരങ്ങളായി ഉയർത്തി. ഈ സീസണിൽ ലീഗിൽ ഒരു മത്സരം പരാജയപ്പെട്ടിട്ടില്ല.

ലെവർകൂസൻ 24 03 30 22 08 57 730

അവർ ഇതോടെ കിരീടത്തിലേക്ക് അടുക്കുകയാണ്. 33ആം മിനിട്ടിൽ മാക്സ്മിലിയാൻ ബിയറിലൂടെ ആയിരുന്നു ഹോഫൻഹെയിം ലീഡ് നേടിയത്. 88ആം മിനിറ്റിൽ റോബർട്ട് ആൻഡ്രിച് ആണ് ലെവർകൂസന് സമനില നൽകി. പിന്നീട് നിമിഷങ്ങൾക്കകം പാട്രിക് ഷിക്ക് കൂടെ ഗോൾ നേടിയതോടെ ലെവർകൂസൻ വിജയം ഉറപ്പിച്ചു.

27 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി അവർ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള ബയേണെക്കാൾ 13 പോയിൻറ് ലീഡ് ലെവർക്കൂസമ് ഇപ്പോൾ ഉണ്ട്.