നെയ്മറിനെ ഞങ്ങൾക്ക് വേണം, 90 മില്യണും 2 താരങ്ങളുമായി ബാഴ്സ പി എസ് ജി യുടെ പടിക്കൽ

- Advertisement -

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ തിരികെ ക്യാമ്പ് ന്യൂവിൽ എത്തിക്കാൻ ബാഴ്സയുടെ ആദ്യ ഔദ്യോഗിക ബിഡ്. 90 മില്യൺ പൗണ്ടിന് പുറമെ 2 കളിക്കാരെയും നൽകാം എന്ന ഓഫർ ബാഴ്സ പി എസ് ജി ക്ക് മുൻപിൽ ഓഫർ വച്ചതായാണ് റിപ്പോർട്ടുകൾ. കുട്ടീഞ്ഞോ, ദമ്പലെ, റാകിട്ടിച്, മാൽക്കം, സെമെഡോ എന്നിവരിൽ നിന്ന് പി എസ് ജി ക്ക് 2 പേരെ തിരഞ്ഞെടുക്കാം എന്നതാണ് ബാഴ്സയുടെ നിലപാട്. പി എസ് ജി യുടെ മറുപടി എന്താണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.

രണ്ട് വർഷം മുൻപ് തങ്ങൾ ബാഴ്സക്ക് നൽകിയ 222 മില്യൺ യൂറോയിൽ കുറഞ്ഞ ഒരു ഇടപാടിനും തങ്ങളില്ല എന്നത് പി എസ് ജി നേരത്തെ വ്യക്തമാക്കിയതാണ്. ബാഴ്സ ഓഫർ ചെയ്ത കളിക്കാരുടെ മൂല്യമടക്കം പരിശോധിച്ച ശേഷമാകും ഫ്രഞ്ച് ഭീമന്മാരുടെ മറുപടി. നെയ്മർ ക്ലബ്ബ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചത് പി എസ് ജി ക്ക് തലവേദനയാണ്. ഗ്രീസ്മാൻ വന്നതോടെ ബാഴ്സ ട്രാൻസ്ഫർ ടീമിന്റെ മുഴുവൻ സമയ പ്രവർത്തനവും ഓപ്പറേഷൻ നെയ്മറിലാണ്. ഇതിനിടെ നെയ്മറിന്റെ പിതാവ് യുവന്റസുമായി ചർച്ചകൾ നടത്താൻ ഒരുങ്ങുന്നു എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തിൽ താരം ബാഴ്സയിലേക് മടങ്ങിയെത്താനാണ് സാധ്യത കൂടുതൽ.

Advertisement