ചെൽസിയുടെ യുവതാരത്തെ ടീമിലെത്തിച്ച് ഹെർത്ത ബെർലിൻ

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ യുവതാരത്തെ സ്വന്തമാക്കി ജർമ്മൻ ക്ലബ്ബായ ഹെർത്ത ബെർലിൻ. ചെൽസിയുടെ ഡച്ച് താരം ഡൈഷോൺ റെഡാനെയാണ് ബെർലിൻ ക്ലബ്ബ് സ്വന്തമാക്കിയത്. 2.5 മില്ല്യൺ യൂറോ നൽകിയാണ് ഹെർത്ത 18കാരനായ യുവതാരത്തെ ടീമിലെത്തിച്ചത്.

ജർമ്മൻ ഫുട്ബോളിലൂടെ കൂടുതൽ പ്ലേയിങ് ടൈം ലക്ഷ്യമാക്കിയാണ് യുവ സ്ട്രൈക്കർ ഹെർത്തയിലേക്ക് വരുന്നത്. അയാക്സ് അക്കാദമിയിൽ നിന്നുമാണ് റെഡാൻ പ്രീമിയർ ലീഗിലേക്കെത്തുന്നത്. 16ആം വയസിൽ ഇംഗ്ലണ്ടിൽ എത്തിയ താരം ചെൽസിയുടെ യൂത്ത് ടീമുകളിൽ എല്ലാം കളിച്ചിരുന്നു. ചെൽസിയുടെ U23 ടീമിനായി 34 മത്സരങ്ങളിൽ 14 ഗോളുകൾ നേടിയിരുന്നു. U17 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഡച്ച് ടീീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു റെഡാൻ.

Advertisement