ലയണൽ മെസ്സി ബാഴ്സലോണ വിട്ടതിൽ നിരാശ ഉണ്ടെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. മെസ്സി ബാഴ്സ വിടാൻ കാരണം അദ്ദേഹവും ബാഴ്സലോണയും തമ്മിക് കരാർ ധാരണയിൽ എത്താത്തത് കൊണ്ടായിരുന്നു എന്നും തെബാസ് പറഞ്ഞു. ലാലിഗയുടെ ശക്തമായ നിലപാടുകൾ ആയിരുന്നു ബാഴ്സലോണക്ക് മെസ്സിയുടെ കരാർ പുതുക്കാൻ കഴിയാത്ത അവസ്ഥയിൽ അവരെ എത്തിച്ചിരുന്നത്. എന്നാൽ തെബാസ് അത് ലാലിഗയുടെ പ്രശ്നമല്ല എന്ന് പറയുന്നു.
“ലിയോ മെസ്സി ബാഴ്‌സലോണയിൽ തന്റെ കരിയർ അവസാനിപ്പിച്ചില്ല, കാരണം അവർക്ക് ഒരു കരാർ കണ്ടെത്താനായില്ല. അദ്ദേഹത്തിന് ലാ ലിഗയിൽ തന്റെ കരിയർ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് അദ്ദേഹത്തിനും എനിക്കും ബാഴ്‌സലോണയ്ക്കും ഏറ്റവും മികച്ചതായിരുന്നു.” തെബാസ് പറഞ്ഞു.
പാരീസ് സെന്റ് ജെർമെയ്‌നിലേക്കും പിന്നീട് ഇന്റർ മയാമിയിലേക്ക് പോയും മെസ്സി ഇനി ബാഴ്സലോണയിലേക്ക് തിർകെവരാനുള്ള സാധ്യത വളരെ കുറവാണ്. ഇന്റർ മയാമിയിലേക്ക് മെസ്സി പോകും മുമ്പും ബാഴ്സലോണ മെസ്സിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും മെസ്സിയെ സൈൻ ചെയ്യാനുള്ള സാഹചര്യം ബാഴ്സക്ക് ഉണ്ടായിരുന്നില്ല.