കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നതിനാൽ യുവതാരം ഗവിക്ക് ഒരു മാസത്തിലധികം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ബാഴ്സലോണ ഭയപ്പെടുന്നു. റയോ വലെക്കാനോയുമായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് 21-കാരനായ ഗാവിക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പരിക്ക് ഭേദമാകാത്തതിനാൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ക്ലബ്ബിന്റെ മെഡിക്കൽ ടീം ആവശ്യപ്പെടുന്നത്.

ഗാവിക്ക് ശസ്ത്രക്രിയ നടത്തുകയാണെങ്കിൽ, കുറഞ്ഞത് ഏഴ് പ്രധാന മത്സരങ്ങൾ താരത്തിന് നഷ്ടമാകും. വലൻസിയ, സെവിയ്യ, റയൽ സോസിഡാഡ് എന്നിവരുമായുള്ള ലാ ലിഗ മത്സരങ്ങളും ന്യൂകാസിൽ യുണൈറ്റഡ്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവരുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒക്ടോബർ പകുതിയോടെ ജിറോണയുമായുള്ള മത്സരത്തിൽ താരം തിരിച്ചു വന്നേക്കാമെങ്കിലും, അത് റിക്കവറി അനുസരിച്ചിരിക്കും.