ബംഗ്ലാദേശിന്റെ സ്നേഹം അർജന്റീന കണ്ടു, മെസ്സിയും ടീം ബംഗ്ലാദേശിൽ കളിക്കും!!

Newsroom

ഈ കഴിഞ്ഞ ലോകകപ്പിൽ ഉടനീളം അർജന്റീന ദേശീയ ടീമിന് വലിയ സ്നേഹവും പിന്തുണയും നൽകിയ ഫുട്ബോൾ ആരാധകർ ആയിരുന്നു ബംഗ്ലാദേശിലെ ഫുട്ബോൾ ആരാധകർ. കേരളത്തിലെ പോലെ ഫ്ലക്സുകൾ ഉയർത്തിയും വലിയ ജാഥകളും സ്ക്രീനിങുകൾ നടത്തിയും എല്ലാം ബംഗ്ലാദേശ് ആരാധകർ ലോക ഫുട്ബോളിൽ ശ്രദ്ധ നേടി. അർജന്റീന ലോകകപ്പിനു ശേഷം ബംഗ്ലാദേശിന്റെ പിന്തുണയ്ക്ക് ഔദ്യോഗികമായി നന്ദി പറയുകയും ചെയ്തിരുന്നു.

അർജന്റീന 23 01 17 21 03 23 415

ഇപ്പോൾ ആ അർജന്റീന ബംഗ്ലാദേശിൽ വന്ന് സൗഹൃദ മത്സരം കളിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് അർജന്റീന ബംഗ്ലാദേശിലേക്ക് എത്തും എന്ന് അറിയിച്ചത്. ജൂണിൽ ആകും അർജന്റീന എത്തുന്നത്. ലയണൽ മെസ്സി അടക്കം അർജന്റീനയുടെ പ്രധാന ടീം തന്നെ ബംഗ്ലാദേശിൽ എത്തും എന്നാണ് പ്രതീക്ഷ. നാളെ മത്സരത്തിന്റെ വിശദാംശങ്ങൾ ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക പത്ര സമ്മേളനം വിളിച്ച് അറിയിക്കും.