“ചാമ്പ്യൻസ് ലീഗ് തോൽവി വിഷയമല്ല, ബാലൻ ഡി ഓർ മെസ്സിക്ക് കിട്ടും” എമ്പപ്പെ

ബാലൻ ഡി ഓർ അർഹിക്കുന്നത് മെസ്സി ആണെന്ന് വ്യക്തമാക്കി ഫ്രഞ്ച് യുവതാരം എമ്പപ്പെ. ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെട്ടു എന്നുള്ളത് കൊണ്ട് മെസ്സി ബാലൻ ഡി ഓർ അർഹിക്കുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. ചാമ്പ്യൻസ് ലീഗ് ഉണ്ടായാലും ഇല്ലെങ്കിലും ഇത്തവണ ബാലൻ ഡി ഓർ അർഹിക്കുന്നത് മെസ്സിയാണ് എമ്പപ്പെ പറഞ്ഞു.

സംശയമുള്ളവർക്ക് മെസ്സിയുടെ നമ്പറുകൾ നോക്കാമെന്നും എമ്പപ്പെ പറഞ്ഞു. ഗോളുകൾ അസിസ്റ്റുകൾ എന്ന് തുടങ്ങി എല്ലാത്തിലും മെസ്സിയാണ് മുന്നിൽ എന്ന് എമ്പപ്പെ ഓർമ്മിപ്പിച്ചു. നേരത്തെ ഈ സീസണിൽ ബാലൻ ഡി ഓർ അർഹിക്കുന്നത് മെസ്സി ആണ് എന്ന് അഗ്വേറോയും വ്യക്തമാക്കിയിരുന്നു.