ബാഴ്സലോണയുടെ ലെങ്ലെറ്റ് ആദ്യമായി ഫ്രാൻസ് ടീമിൽ, ലാപോർടെയെ പിന്നെയും തഴഞ്ഞു

ജൂണിൽ നടക്കുന്ന മത്സരങ്ങൾക്കായുള്ള ഫ്രാൻസ് ടീമിനെ ദെഷാംസ് പ്രഖ്യാപിച്ചു‌. ബാഴ്സലോണയുടെ താരം ക്ലമെന്റ് ലെങ്ലെറ്റ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യമായാണ് ലെങ്ലെ ഫ്രഞ്ച് ദേശീയ ടീമിൽ എത്തുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച ഫോമിൽ കളിക്കുന്ന സെന്റർ ബാക്ക് ലപോർടെയെ ഇത്തവണയും ദെഷാംസ് പരിഗണിച്ചില്ല. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒന്നായ ലപോർടെയെ ഇതാദ്യമായല്ല ദെഷാംസ് തഴയുന്നത്. മുമ്പും ഇതുണ്ടായിട്ടുണ്ട്.

എമ്പപ്പെ, പോഗ്ബ, കാന്റെ, ഗ്രീസ്മെൻ തുടങ്ങി പ്രമുഖരൊക്കെ ടീമിൽ ഉണ്ട്. . അടുത്ത മാസം ബൊളീവിയ, തുർക്കി, അൻഡോറ എന്നീ രാജ്യങ്ങളെ ആണ് ഫ്രാൻസ് നേരിടുക.

Goalkeepers: Hugo Lloris (Tottenham), Benjamin Lecomte (Montpellier), Alphonse Areola (PSG), Mike Maignan (Lille)

Defenders: Ferland Mendy (Lyon), Lucas Digne (Everton), Clément Lenglet (Barcelona), Samuel Umtiti (Barcelona), Raphaël Varane (Real Madrid), Kurt Zouma (Everton/Chelsea), Léo Dubois (Lyon), Benjamin Pavard (Stuttgart/Bayern Munich)

Midfielders: Paul Pogba (Manchester United), Tanguy Ndombele (Lyon), N’Golo Kanté (Chelsea), Blaise Matuidi (Juventus), Moussa Sissoko (Tottenham)

Attackers: Olivier Giroud (Chelsea), Kylian Mbappé (PSG), Kingsley Coman (Bayern Munich), Antoine Griezmann (Atletico Madrid), Florian Thauvin (Marseille), Wissam Ben Yedder (Sevilla), Thomas Lemar (Atletico Madrid)