ബാലൻ ദി ഓർ മെസ്സിയിലേക്ക് തന്നെ!!

Newsroom

Picsart 23 10 26 15 09 30 584
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി തന്നെ ഇത്തവണത്തെ ബാലൻ ദി ഓർ ഉയർത്തും. വരുന്ന തിങ്കളാഴ്ച ആണ് ബാലൻ ദി ഓർ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാളണ്ടും തമ്മിൽ ആണ് ഇത്തവണ ബാലൻ ദി ഓറിനായുള്ള പോരാട്ടം നടക്കുന്നത്. എന്നാൽ ഹാളണ്ടിനെ പിന്നിലാക്കി മെസ്സി പുരസ്കാരം സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ അടക്കുള്ള മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

മെസ്സി 23 10 26 15 10 25 841

മെസ്സി ബാലൻ ഡി ഓർ ഉയർത്തും എന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് എന്ന് ഫബ്രിസിയോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. അർജന്റീനയ്ക്ക് ഒപ്പം ലോകകിരീടം നേടിയത് തന്നെയാണ് മെസ്സിയിലേക്ക് ബാലൻ ദി ഓർ എത്താനുള്ള കാരണം. മെസ്സി ആയിരുന്നു ലോകകപ്പിൽ അർജന്റീനയെ മുന്നിൽ നിന്ന് നയിച്ചത്. മെസ്സി ലോകകപ്പിൽ ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു. മെസ്സിയുടെ എട്ടാമത്തെ ബാലൻ ദി ഓർ ആകും ഇത്.

മുമ്പ് 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിൽ മെസ്സി ഈ പുരസ്കാരം നേടിയിട്ടുണ്ട്. എർലിംഗ് ഹാളണ്ട് കഴിഞ്ഞ സീസണ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ട്രെബിൾ കിരീടം നേടിയിരുന്നു. കൂടാതെ ഇംഗ്ലണ്ടിലെ ഗോൾ സ്കോറിംഗ് റെക്കോർഡുകൾ എല്ലാം താരം മറികടന്നിരുന്നു.