ഇംഗ്ലണ്ടിന് മികച്ച തുടക്കം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

Haseeb Hameed Rory Burns England India

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ട് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 77 റൺസ് എന്ന നിലയിലാണ്. 43 റൺസുമായി ഹസീബ് ഹമീദും 31 റൺസുമായി റോറി ബേൺസുമാണ് ക്രീസിൽ ഉള്ളത്.

നേരത്തെ ഇന്ത്യ ഉയർത്തിയ 368 റൺസ് എന്ന കൂറ്റൻ ലക്‌ഷ്യം ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് നേരിട്ടത്. അവസാന ദിവസം ഇംഗ്ലണ്ടിന് ജയിക്കാൻ 291 റൺസ് കൂടി വേണം. ഇതോടെ അവസാന ദിവസം മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 466 റൺസിൽ അവസാനിച്ചിരുന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ റിഷഭ് പണത്തിന്റെയും ഷർദുൽ താക്കൂറിന്റെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

Previous articleഗരെത് ബെയ്ല് ഹാട്രിക്കിൽ വെയിൽസിന് ഇഞ്ച്വറി ടൈം വിജയം
Next articleഇരട്ട ഗോളുകളും ഒരു അസിറ്റുമായി ലിംഗാർഡ് താണ്ഡവം, ഇംഗ്ലണ്ടിന് ഏകപക്ഷീയ വിജയം