സാഫ് അണ്ടർ 15 കിരീടം ഇന്ത്യക്ക്

പെൺകുട്ടികളുടെ സാഫ് അണ്ടർ 15 ടൂർണമെന്റിൽ ഇന്ത്യ തന്നെ ജേതാക്കൾ. ഭൂട്ടാനിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഇന്ത്യയുടെ വിജയം. ഇന്ന് നിശ്ചിത സമയത്ത് കളി 0-0 എന്നായിരുന്നു സ്കോർ. ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 5-3നാണ് ഇന്ത്യ ജയിച്ചത്.

നേരത്തെ റൗണ്ട് റോബിൻ രീതിയിൽ നടന്ന ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിന് അവസാനിക്കുകയായിരുന്നു. ഗ്രൂപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഭൂട്ടാനെയും നേപ്പാളിനെയും തോൽപ്പിച്ച ഇന്ത്യ ഏഴു പോയന്റുമായാണ് ഫൈനൽ ഉറപ്പിച്ചത്. കഴിഞ്ഞ തവണയും ഇന്ത്യ ആയിരുന്നു കിരീടം ഉയർത്തിയത്. അന്നും ഫൈനലിൽ ബംഗ്ലാദേശിനെ തന്നെ ആയിരുന്നു ഇന്ത്യ തോൽപ്പിച്ചത്.

Previous articleഇംഗ്ലണ്ടിന് എതിരായ വംശീയ അധിക്ഷേപം, ബൾഗേറിയൻ ഫുട്‌ബോൾ മേധാവി രാജിവച്ചു
Next articleബംഗ്ലാദേശിനു മുന്നിൽ ഇന്ത്യ വിറച്ചു, അവസാനം സമനില നേടി രക്ഷപ്പെട്ടു