അറ്റ്‌ലാന്റിക്കോ മാഡ്രിഡ് വിട്ട ബെൽജിയൻ മധ്യനിര താരം ആക്സൽ വിറ്റ്‌സൽ ഉഡിനെസിലേക്ക് മാറുന്നു. ഒരു വർഷത്തെ കരാറിലാകും നീക്കം. രണ്ടാമത്തെ സീസണിലേക്ക് കരാർ നീട്ടാനുള്ള ഒരു ഓപ്ഷനും ഉണ്ടാകും. ഈ വർഷമാദ്യം ഫിഫ ക്ലബ് ലോകകപ്പിൽ അത്‌ലറ്റിക്കോക്കായി കളിച്ച 36-കാരനായ വിറ്റ്‌സൽ, കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും 2026 ലോകകപ്പിനുള്ള ബെൽജിയം ടീമിൽ ഇടം നേടുന്നതിനും വേണ്ടിയാണ് ഉഡിനെസുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത്.
താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ധാരണയായെന്നും മെഡിക്കൽ പരിശോധനകൾക്ക് ശേഷം വിറ്റ്‌സൽ കരാറിൽ ഒപ്പിടുമെന്നും ട്രാൻസ്ഫർ ഇൻസൈഡർ സാഷാ താവോലിയേരി സ്ഥിരീകരിച്ചു.