അടുത്ത വർഷം നടക്കേണ്ട ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി എ എഫ് സി നീട്ടി. നേരത്തെ ജൂൺ 30 വരെ ബിഡ് ചെയ്യാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അത് ജൂലൈ 15വരെ നീട്ടിയിരിക്കുകയാണ്. എ എഫ് സി മെമ്പൻ നാഷൺസിന് എല്ലാം ബിഡ് ചെയ്യാം. ഏഷ്യൻ കപ്പിന്റെ ആതിഥ്യം വഹിക്കുന്നതിൽ നിന്ന് ചൈന പിന്മാറിയതാണ് ആര് ആതിഥ്യം വഹിക്കും എന്ന അനിശ്ചിതാവസ്ഥ ഉണ്ടാക്കിയത്.
ഇന്ത്യ ഏഷ്യൻ കപ്പിന് ബിഡ് ചെയ്യുമോ എന്നാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്. 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ ആണ് ഏഷ്യൻ കപ്പ് നടക്കേണ്ടത്. COVID-19 സാഹചര്യം കാരണമാണ് ഏഷ്യൻ കപ്പ് ഫൈനലിൽ നിന്ന് ചൈനീസ് ഫുട്ബോൾ അസോസിയേഷൻ പിന്മാറിയത്.
24 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിനായി ഇന്ത്യ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.