“ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ കേരളം തയ്യാർ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയരാകാന്‍ കേരളം സമ്മതം അറിയിച്ചതായി കേരള സർക്കാർ പറഞ്ഞു. മന്ത്രി ഇ പി ജയരാജനാണ് കേരളവു 2027ലെ ഏഷ്യൻ കപ്പ് വേദികളിൽ ഒന്നാകും എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത് . തിരുവനന്തപുരവും കൊച്ചിയും വേദിയായി പരിഗണിക്കണം എന്ന് കേരളം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇറാന്‍,ഖത്തര്‍, ഉസ്ബകിസ്ഥാന്‍, സൗദിഅറേബ്യ എന്നീ രാജ്യങ്ങളും 2027ലെ ഏഷ്യൻ കപ്പിന് വേദിയാകാന്‍ മത്സര രംഗത്തുണ്ട്.

ദേശീയ ഫെഡറേഷനുകള്‍ അപേക്ഷ നല്‍കിയാലും പ്രദേശിക ആതിഥേയരെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഔദ്യോഗിക കത്ത് നല്‍കണമെന്നാണ് മാനദണ്ഡം. ഇത് പ്രകാരമാണ് കേരളം സമ്മത പത്രം സമര്‍പ്പിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ക്കായി വെവ്വേറെ സമ്മതപത്രമാണ് നല്‍കിയത്. ഒരു നഗരത്തിന് മാത്രമേ അനുമതി ലഭിക്കൂ.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ ടൂര്‍ണമെന്റ് നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളുടെ പട്ടിക അതാത് ദേശീയ അസോസിയേഷനുകള്‍ ഈ മാസം 30 നകം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് സമര്‍പ്പിക്കണം. അടുത്ത വര്‍ഷം ജനുവരിയിലാണ് വേദി സംബന്ധിച്ച പ്രഖ്യാപനം നടക്കുക. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന് ഇതുവരെ ഇന്ത്യ വേദിയായിട്ടില്ല.

(Courtsey : EP Jayarajan’s Fb post)