ഇറ്റലി U21 ടീമിൽ കൊറോണ, ഐസ്ലാന്റുമായുള്ള മത്സരം മാറ്റി

Images (12)
- Advertisement -

ഇറ്റലി U21 ടീമിൽ കൊറോണ. ഐസ്ലാന്റുമായുള്ള അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരമാണ് മാറ്റി വെച്ചത്. ഇറ്റാലിയൻ ടീമിൽ രണ്ട് താരങ്ങളും ഒരു സ്റ്റാഫ് മെംബറും കൊറോണ പോസിറ്റീവ് ആയതിനെ തുടർന്നാണ് മത്സരം മാറ്റിവെച്ചത്. മത്സരത്തിന് മുന്നോടിയായുള്ള ടെസ്റ്റുകളിലാണ് താരങ്ങൾക്കും സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചത്.

ഇതെ തുടർന്ന് മത്സരം മാറ്റി വെക്കുന്നതായി ഐസ്ലാന്റ് ഫുട്ബോൾ ഫെഡെറേഷൻ തന്നെയാണ് അറിയിച്ചത്. യൂറോപ്യൻ ഫുട്ബോളിനെ കോറോണ വൈറസ് ബാധ ഈ സീസണിൽ വളരെ മോശമായിട്ടാണ് ബാധിച്ചിട്ടുള്ളത്. പല യൂറോപ്യൻ ടീമുകളും താരങ്ങൾക്ക് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisement